Al-'Adiyat العاديات
11 verses · makkah
നാമം പ്രഥമ പദമായ العَادِيَات ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം ഇത് മക്കിയാണെന്നും മദനിയാണെന്നും തര്‍ക്കമുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്N1341, ജാബിര്‍N417, ഇക്‌രിമN154, ഹസന്‍ ബസ്വരിN1487, അത്വാഅ്N27 തുടങ്ങിയവര്‍ ഇത് മക്കീ സൂറയാണെന്നു പ്രസ്താവിച്ചിരിക്കുന്നു.
കിതച്ചോടുന്നവ സാക്ഷി.
അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി.
പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി.
അങ്ങനെ പൊടിപടലം ഇളക്കിവിടുന്നവ സാക്ഷി.
ശത്രുക്കള്‍ക്കു നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി.
തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്
ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിനു സാക്ഷിയാണ്;
ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ;
അവന്‍ അറിയുന്നില്ലേ? ഖബറുകളിലുള്ളവ ഇളക്കിമറിക്കപ്പെടുകയും.
ഹൃദയങ്ങളിലുള്ളവ വെളിവാക്കപ്പെടുകയും ചെയ്യുമ്പോള്‍.
സംശയമില്ല; അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
Malayalam: Karakunnu · Karakunnu and Vanimel