← Quran

Al-Qari'ah القارعة

11 verses · makkah

നാമം പ്രഥമപദമായ القَارِعَة ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇത് വെറും പേരു മാത്രമല്ല; ഉള്ളടക്കത്തിന്റെ ശീര്‍ഷകവും കൂടിയാണ്. ഈ സൂറയില്‍ പറയുന്നതത്രയും അന്ത്യനാളിനെക്കുറിച്ചുതന്നെയാണ്. അവതരണകാലം ഈ സൂറ മക്കയിലവതരിച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മക്കയില്‍ പ്രവാചക

101:1
ٱلۡقَارِعَةُ

ഭയങ്കര സംഭവം!

101:2
مَا ٱلۡقَارِعَةُ

എന്താണാ ഭയങ്കര സംഭവം?

101:3
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ

ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം?

101:4
يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ

അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും.

101:5
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ

പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും.

101:6
فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ

അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ,

101:7
فَهُوَ فِي عِيشَةٖ رَّاضِيَةٖ

അവന് സംതൃപ്തമായ ജീവിതമുണ്ട്.

101:8
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ

ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ,

101:9
فَأُمُّهُۥ هَاوِيَةٞ

അവന്റെ സങ്കേതം ഹാവിയ ആയിരിക്കും.

101:10
وَمَآ أَدۡرَىٰكَ مَا هِيَهۡ

ഹാവിയ ഏതെന്ന് നിനക്കെന്തറിയാം?

101:11
نَارٌ حَامِيَةُۢ

അത് കൊടും ചൂടുള്ള നരകത്തീ തന്നെ.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app