← Quran

Al-'Alaq العلق

19 verses · makkah

നാമം രണ്ടാം സൂക്തത്തിലെ عَلَق എന്ന പദം സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം ഈ സൂറക്ക് രണ്ടു ഖണ്ഡമുണ്ട്. പ്രഥമ സൂക്തത്തിലെ إقْرَأْ മുതല്‍ അഞ്ചാം സൂക്തത്തിലെ مَالَمْ يَعْلَمْ വരെയാണ് ഒന്നാം ഖണ്ഡം; كَلاَّ إنَّ الإنْسَانَ لَيَطْغَى എന്നു തുടങ്ങി അവസാനം വരെ രണ്ടാം ഖ

96:1
ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ

വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.

96:2
خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ

ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.

96:3
ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ

വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.

96:4
ٱلَّذِي عَلَّمَ بِٱلۡقَلَمِ

പേനകൊണ്ടു പഠിപ്പിച്ചവന്‍.

96:5
عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ

മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.

96:6
كـَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ

സംശയമില്ല; മനുഷ്യന്‍ അതിക്രമിയായിരിക്കുന്നു.

96:7
أَن رَّءَاهُ ٱسۡتَغۡنَىٰٓ

തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍.

96:8
إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ

നിശ്ചയം, മടക്കം നിന്റെ നാഥങ്കലേക്കാണ്.

96:9
أَرَءَيۡتَ ٱلَّذِي يَنۡهَىٰ

തടയുന്നവനെ നീ കണ്ടോ?

96:10
عَبۡدًا إِذَا صَلَّىٰٓ

നമ്മുടെ ദാസനെ, അവന്‍ നമസ്കരിക്കുമ്പോള്‍

96:11
أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ

നീ കണ്ടോ? ആ അടിമ നേര്‍വഴിയില്‍ തന്നെയാണ്;

96:12
أَوۡ أَمَرَ بِٱلتَّقۡوَىٰٓ

അഥവാ, ഭക്തി ഉപദേശിക്കുന്നവനാണ്!

96:13
أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ

നീ കണ്ടോ? ഈ തടയുന്നവന്‍ സത്യത്തെ തള്ളിക്കളയുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തവനാണ്!

96:14
أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ

അല്ലാഹു എല്ലാം കാണുന്നുവെന്ന് അവന്‍ അറിയുന്നില്ലേ.

96:15
كـَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ

സംശയം വേണ്ട; അവനിത് അവസാനിപ്പിക്കുന്നില്ലെങ്കില്‍; അവന്റെ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും.

96:16
نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ

കള്ളം പറയുകയും; പാപം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുമ!

96:17
فَلۡيَدۡعُ نَادِيَهُۥ

അപ്പോഴവന്‍ തന്റെ ആളുകളെ വിളിക്കട്ടെ.

96:18
سَنَدۡعُ ٱلزَّبَانِيَةَ

നാം നമ്മുടെ ശിക്ഷാകാര്യങ്ങളുടെ ചുമതലക്കാരെയും വിളിക്കാം.

96:19
كـَلَّا لَا تُطِعۡهُ وَٱسۡجُدۡۤ وَٱقۡتَرِب۩

അരുത്! നീ അവന് വഴങ്ങരുത്. നീ സാഷ്ടാംഗം പ്രണമിക്കുക! നമ്മുടെ സാമീപ്യം നേടുക

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app