← Quran

Al-Qadr القدر

5 verses · makkah

നാമം പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള القَدْر എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം ഈ സൂറ മക്കിയാണോ മദനിയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. നിരവധി പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ ഈ സൂറ മദനിയാണെന്ന് അബൂഹയ്യാന്‍N1385 'അല്‍ബഹ്‌റുല്‍മുഹീത്വി'ല്‍ വാദിച

97:1
إِنَّآ أَنزَلۡنَٰهُ فِي لَيۡلَةِ ٱلۡقَدۡرِ

തീര്‍ച്ചയായും നാം ഈ ഖുര്‍ആനിനെ വിധി നിര്‍ണായക രാവില്‍ അവതരിപ്പിച്ചു.

97:2
وَمَآ أَدۡرَىٰكَ مَا لَيۡلَةُ ٱلۡقَدۡرِ

വിധി നിര്‍ണായക രാവ് എന്തെന്ന് നിനക്കെന്തറിയാം?

97:3
لَيۡلَةُ ٱلۡقَدۡرِ خَيۡرٞ مِّنۡ أَلۡفِ شَهۡرٖ

വിധി നിര്‍ണായക രാവ് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്.

97:4
تَنَزَّلُ ٱلۡمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذۡنِ رَبِّهِم مِّن كُلِّ أَمۡرٖ

ആ രാവില്‍ മലക്കുകളും ജിബ്രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി.

97:5
سَلَٰمٌ هِيَ حَتَّىٰ مَطۡلَعِ ٱلۡفَجۡرِ

പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app