← Quran

Ash-Shams الشمس

15 verses · makkah

നാമം പ്രഥമ പദമായ الشَّمْس തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം ഈ സൂറയും പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യ നാളുകളിലവതരിച്ചതാണെന്ന് ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാക്കാം. മക്കയില്‍ നബി(സ)ക്കു നേരെയുള്ള എതിര്‍പ്പ് രൂക്ഷമായിക്കഴിഞ്ഞ അവസ്ഥയിലാണിതവതരിച്ചത്.

91:1
وَٱلشَّمۡسِ وَضُحَىٰهَا

സൂര്യനും അതിന്റെ ശോഭയും സാക്ഷി.

91:2
وَٱلۡقَمَرِ إِذَا تَلَىٰهَا

ചന്ദ്രന്‍ സാക്ഷി, അത് സൂര്യനെ പിന്തുടരുമ്പോള്‍!

91:3
وَٱلنَّهَارِ إِذَا جَلَّىٰهَا

പകല്‍ സാക്ഷി, അത് സൂര്യനെ തെളിയിച്ചുകാണിക്കുമ്പോള്‍!

91:4
وَٱلَّيۡلِ إِذَا يَغۡشَىٰهَا

രാവു സാക്ഷി, അത് സൂര്യനെ മൂടുമ്പോള്‍!

91:5
وَٱلسَّمَآءِ وَمَا بَنَىٰهَا

ആകാശവും അതിനെ നിര്‍മിച്ചു നിര്‍ത്തിയതും സാക്ഷി.

91:6
وَٱلۡأَرۡضِ وَمَا طَحَىٰهَا

ഭൂമിയും അതിനെ പരത്തിയതും സാക്ഷി.

91:7
وَنَفۡسٖ وَمَا سَوَّىٰهَا

ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി.

91:8
فَأَلۡهَمَهَا فُجُورَهَا وَتَقۡوَىٰهَا

അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും.

91:9
قَدۡ أَفۡلَحَ مَن زَكَّىٰهَا

തീര്‍ച്ചയായും അത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു.

91:10
وَقَدۡ خَابَ مَن دَسَّىٰهَا

അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.

91:11
كَذَّبَتۡ ثَمُودُ بِطَغۡوَىٰهَآ

ഥമൂദ് ഗോത്രം ധിക്കാരം കാരണം സത്യത്തെ തള്ളിക്കളഞ്ഞു.

91:12
إِذِ ٱنۢبَعَثَ أَشۡقَىٰهَا

അവരിലെ പരമ ദുഷ്ടന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍.

91:13
فَقَالَ لَهُمۡ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقۡيَٰهَا

ദൈവദൂതന്‍ അവരോട് പറഞ്ഞു: “ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം 1 തടയാതിരിക്കുക.”

91:14
فَكَذَّبُوهُ فَعَقَرُوهَا فَدَمۡدَمَ عَلَيۡهِمۡ رَبُّهُم بِذَنۢبِهِمۡ فَسَوَّىٰهَا

അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന്‍ അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്‍ക്കെല്ലാം ഒരുപോലെ നല്കുകയും ചെയ്തു.

91:15
وَلَا يَخَافُ عُقۡبَٰهَا

ഈ നടപടിയുടെ പരിണതി അവനൊട്ടും ഭയപ്പെടുന്നില്ല.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app