← Quran

Al-Balad البلد

20 verses · makkah

നാമം لاَ أُقْسِمُ بِهـذَا الْبَلَد എന്ന പ്രഥമ സൂക്തത്തിലുള്ള الْبَلَد ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം ഇതിലെ ഉള്ളടക്കവും പ്രതിപാദനരീതിയും പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളുടേതുപോലെത്തന്നെയാണ്. എങ്കിലും മക്കയിലെ അവിശ്വാസികള്‍ക്ക് പ്

90:1
لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ

അങ്ങനെയല്ല; ഈ മക്കാനഗരം സാക്ഷി.

90:2
وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ

നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ.

90:3
وَوَالِدٖ وَمَا وَلَدَ

ജനയിതാവും അവന്‍ ജന്മമേകിയതും സാക്ഷി.

90:4
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ

നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ളേശമനുഭവിക്കുന്നവനായാണ്.

90:5
أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ

തന്നെ പിടികൂടാനാര്‍ക്കും കഴിയില്ലെന്നാണോ അവന്‍ കരുതുന്നത്?

90:6
يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا

അവന്‍ അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്.

90:7
أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ

അവന്‍ കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്.

90:8
أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ

അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ?;

90:9
وَلِسَانٗا وَشَفَتَيۡنِ

നാവും ചുണ്ടിണകളും?

90:10
وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ

തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ?

90:11
فَلَا ٱقۡتَحَمَ ٱلۡعَقَبَةَ

എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല.

90:12
وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ

മലമ്പാത എന്തെന്ന് നിനക്കെന്തറിയാം?

90:13
فَكُّ رَقَبَةٍ

അത് അടിമയുടെ മോചനമാണ്.

90:14
أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ

അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം.

90:15
يَتِيمٗا ذَا مَقۡرَبَةٍ

അടുത്ത ബന്ധുവായ അനാഥയ്ക്ക്.

90:16
أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ

അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്.

90:17
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ

പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്.

90:18
أُوْلَٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ

അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍.

90:19
وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ

നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവര്‍ ഇടതുപക്ഷക്കാരും.

90:20
عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ

അവര്‍ക്കുമേല്‍ മൂടപ്പെട്ട നരകമുണ്ട്.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app