← Quran

Ad-Duhaa الضحى

11 verses · makkah

നാമം പ്രഥമ പദമായ الضُّحَى ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം ഈ സൂറ പ്രവാചകന്റെ മക്കാ ജീവിതത്തിലെ ആദ്യകാലത്ത് അവതരിച്ചതാണെന്ന് ഇതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. നിവേദനങ്ങളില്‍നിന്ന് മനസ്സിലാകുന്നതിതാണ്: ആദ്യഘട്ടത്തില്‍ ഇടക്കു കുറച്ചുനാള്‍ ദിവ്യബോധന ധാര

93:1
وَٱلضُّحَىٰ

പകലിന്റെ ആദ്യപാതി സാക്ഷി.

93:2
وَٱلَّيۡلِ إِذَا سَجَىٰ

രാവു സാക്ഷി; അത് പ്രശാന്തമായാല്‍.

93:3
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ

നിന്റെ നാഥന്‍ നിന്നെ വെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല.

93:4
وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ

തീര്‍ച്ചയായും വരാനുള്ളതാണ് വന്നെത്തിയതിനെക്കാള്‍ നിനക്കുത്തമം.

93:5
وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ

വൈകാതെ തന്നെ നിന്റെ നാഥന്‍ നിനക്കു നല്‍കും; അപ്പോള്‍ നീ സംതൃപ്തനാകും.

93:6
أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ

നിന്നെ അനാഥനായി കണ്ടപ്പോള്‍ അവന്‍ നിനക്ക് അഭയമേകിയില്ലേ?

93:7
وَوَجَدَكَ ضَآلّٗا فَهَدَىٰ

നിന്നെ വഴിയറിയാത്തവനായി കണ്ടപ്പോള്‍ അവന്‍ നിന്നെ നേര്‍വഴിയിലാക്കിയില്ലേ?

93:8
وَوَجَدَكَ عَآئِلٗا فَأَغۡنَىٰ

നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ അവന്‍ നിന്നെ സമ്പന്നനാക്കിയില്ലേ?

93:9
فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ

അതിനാല്‍ അനാഥയോട് നീ കാഠിന്യം കാട്ടരുത്.

93:10
وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ

ചോദിച്ചു വരുന്നവനെ വിരട്ടിയോട്ടരുത്.

93:11
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ

നിന്റെ നാഥന്റെ അനുഗ്രഹത്തെ കീര്‍ത്തിച്ചുകൊള്ളുക.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app