← Quran

At-Tariq الطارق

17 verses · makkah

നാമം പ്രഥമ സൂക്തത്തിലെ الطَّارِق എന്ന പദം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം ഇതിലെ ഉള്ളടക്കത്തിന്റെ വിവരണശൈലി പ്രവാചകന്റെ മക്കാജീവിതത്തിലവതരിച്ച ആദ്യ സൂറകളുടേതിനു സദൃശമാണ്. എന്നാല്‍, മക്കയിലെ അവിശ്വാസികള്‍ ഖുര്‍ആനെയും മുഹമ്മദീയദൗത്യത്തെയും പരാജയപ്പെടുത്താന്‍

86:1
وَٱلسَّمَآءِ وَٱلطَّارِقِ

ആകാശം സാക്ഷി. രാവില്‍ പ്രത്യക്ഷപ്പെടുന്നതും സാക്ഷി.

86:2
وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ

രാവില്‍ പ്രത്യക്ഷപ്പെടുന്നതെന്തെന്ന് നിനക്കെന്തറിയാം?

86:3
ٱلنَّجۡمُ ٱلثَّاقِبُ

തുളച്ചുകയറും നക്ഷത്രമാണത്.

86:4
إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ

ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല.

86:5
فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ

മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്.

86:6
خُلِقَ مِن مَّآءٖ دَافِقٖ

അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെള്ളത്തില്‍നിന്നാണ്.

86:7
يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ

മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം.

86:8
إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ

അവനെ തിരികെ കൊണ്ടുവരാന്‍ കഴിവുറ്റവനാണ് അല്ലാഹു.

86:9
يَوۡمَ تُبۡلَى ٱلسَّرَآئِرُ

രഹസ്യങ്ങള്‍ വിലയിരുത്തപ്പെടും ദിനമാണതുണ്ടാവുക.

86:10
فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ

അന്നവന് എന്തെങ്കിലും കഴിവോ സഹായിയോ ഉണ്ടാവില്ല.

86:11
وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ

മഴപൊഴിക്കും മാനം സാക്ഷി.

86:12
وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ

സസ്യങ്ങള്‍ കിളുര്‍പ്പിക്കും ഭൂമി സാക്ഷി!

86:13
إِنَّهُۥ لَقَوۡلٞ فَصۡلٞ

നിശ്ചയമായും ഇതൊരു നിര്‍ണായക വചനമാണ്.

86:14
وَمَا هُوَ بِٱلۡهَزۡلِ

ഇത് തമാശയല്ല.

86:15
إِنَّهُمۡ يَكِيدُونَ كَيۡدٗا

അവര്‍ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും.

86:16
وَأَكِيدُ كَيۡدٗا

നാമും തന്ത്രം പ്രയോഗിക്കും.

86:17
فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا

അതിനാല്‍ സത്യനിഷേധികള്‍ക്ക് നീ അവധി നല്‍കുക. ഇത്തിരി നേരം അവര്‍ക്ക് സമയമനുവദിക്കുക.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app