← Quran

Al-Buruj البروج

22 verses · makkah

നാമം പ്രഥമ സൂക്തത്തിലെ البُرُوج എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം ഇതിന്റെ അവതരണകാലം ഉള്ളടക്കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. വിശുദ്ധ മക്കയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമമര്‍ദനങ്ങള്‍ രൂക്ഷമാവുകയും അവിശ്വാസികള്‍ വിശ്വാസികളെ കഠിനമായി പീഡിപ്പിച

85:1
وَٱلسَّمَآءِ ذَاتِ ٱلۡبُرُوجِ

നക്ഷത്രങ്ങളുള്ള ആകാശം സാക്ഷി.

85:2
وَٱلۡيَوۡمِ ٱلۡمَوۡعُودِ

വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനം സാക്ഷി.

85:3
وَشَاهِدٖ وَمَشۡهُودٖ

സാക്ഷിയും സാക്ഷ്യം നില്‍ക്കപ്പെടുന്ന കാര്യവും സാക്ഷി.

85:4
قُتِلَ أَصۡحَٰبُ ٱلۡأُخۡدُودِ

കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചിരിക്കുന്നു.

85:5
ٱلنَّارِ ذَاتِ ٱلۡوَقُودِ

വിറക് നിറച്ച തീക്കുണ്ഡത്തിന്റെ ആള്‍ക്കാര്‍.

85:6
إِذۡ هُمۡ عَلَيۡهَا قُعُودٞ

അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി ഇരുന്ന സന്ദര്‍ഭം.

85:7
وَهُمۡ عَلَىٰ مَا يَفۡعَلُونَ بِٱلۡمُؤۡمِنِينَ شُهُودٞ

സത്യവിശ്വാസികള്‍ക്കെതിരെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ സാക്ഷികളായിരുന്നു.

85:8
وَمَا نَقَمُواْ مِنۡهُمۡ إِلَّآ أَن يُؤۡمِنُواْ بِٱللَّهِ ٱلۡعَزِيزِ ٱلۡحَمِيدِ

അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല; സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ.

85:9
ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ شَهِيدٌ

അവനോ, ആകാശ ഭൂമികളുടെ മേല്‍ ആധിപത്യമുള്ളവനത്രെ. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.

85:10
إِنَّ ٱلَّذِينَ فَتَنُواْ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ ثُمَّ لَمۡ يَتُوبُواْ فَلَهُمۡ عَذَابُ جَهَنَّمَ وَلَهُمۡ عَذَابُ ٱلۡحَرِيقِ

സത്യവിശ്വാസികളെയും വിശ്വാസിനികളെയും മര്‍ദിക്കുകയും എന്നിട്ട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരുണ്ടല്ലോ, ഉറപ്പായും അവര്‍ക്ക് നരകശിക്ഷയുണ്ട്. ചുട്ടു കരിക്കുന്ന ശിക്ഷ.

85:11
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمۡ جَنَّٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ

എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളാണുള്ളത്. അതത്രെ അതിമഹത്തായ വിജയം!

85:12
إِنَّ بَطۡشَ رَبِّكَ لَشَدِيدٌ

തീര്‍ച്ചയായും നിന്റെ നാഥന്റെ പിടുത്തം കഠിനം തന്നെ.

85:13
إِنَّهُۥ هُوَ يُبۡدِئُ وَيُعِيدُ

സൃഷ്ടികര്‍മം ആരംഭിച്ചതും ആവര്‍ത്തിക്കുന്നതും അവനാണ്.

85:14
وَهُوَ ٱلۡغَفُورُ ٱلۡوَدُودُ

അവന്‍ ഏറെ പൊറുക്കുന്നവനാണ്. സ്നേഹിക്കുന്നവനും.

85:15
ذُو ٱلۡعَرۡشِ ٱلۡمَجِيدُ

സിംഹാസനത്തിനുടമയും മഹാനും.

85:16
فَعَّالٞ لِّمَا يُرِيدُ

താന്‍ ഉദ്ദേശിക്കുന്നതൊക്കെ ചെയ്യുന്നവനും.

85:17
هَلۡ أَتَىٰكَ حَدِيثُ ٱلۡجُنُودِ

ആ സൈന്യത്തിന്റെ കഥ നിനക്കറിയാമോ?

85:18
فِرۡعَوۡنَ وَثَمُودَ

ഫറോവയുടെയും ഥമൂദിന്റെയും കഥ.

85:19
بَلِ ٱلَّذِينَ كَفَرُواْ فِي تَكۡذِيبٖ

എന്നാല്‍; സത്യനിഷേധികള്‍ എല്ലാം കള്ളമാക്കി തള്ളുന്നതില്‍ വ്യാപൃതരാണ്.

85:20
وَٱللَّهُ مِن وَرَآئِهِم مُّحِيطُۢ

അല്ലാഹു അവരെ പിറകിലൂടെ വലയം ചെയ്തുകൊണ്ടിരിക്കുന്നവനാണ്.

85:21
بَلۡ هُوَ قُرۡءَانٞ مَّجِيدٞ

എന്നാലിത് അതിമഹത്തായ ഖുര്‍ആനാണ്.

85:22
فِي لَوۡحٖ مَّحۡفُوظِۭ

സുരക്ഷിതമായ ഒരു ഫലകത്തിലാണ് ഇതുള്ളത്.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app