← Quran

Al-Masad المسد

5 verses · makkah

നാമം പ്രഥമ സൂക്തത്തിലെ لَهَب എന്ന പദം സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം സൂറ മക്കയില്‍ അവതരിച്ചതാണെന്ന കാര്യത്തില്‍ മുഫസ്സിറുകള്‍ക്കിടയില്‍ തര്‍ക്കമില്ല. എന്നാല്‍, പ്രവാചകന്റെ മക്കാജീവിതത്തിന്റെ ഏതു ഘട്ടത്തിലാണ് ഇതവതരിച്ചതെന്ന് നിര്‍ണയിക്കുക എളുപ്പവുമല്ല. റസൂ

111:1
تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ

അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു.

111:2
مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ

അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല.

111:3
سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ

ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും.

111:4
وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ

വിറക് ചുമക്കുന്ന അവന്റെ ഭാര്യയും.

111:5
فِي جِيدِهَا حَبۡلٞ مِّن مَّسَدِۭ

അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app