Al-Ikhlas الإخلاص
4 verses · makkah
നാമം الإِخْلاَص സൂറയുടെ പേരു മാത്രമല്ല; ഉള്ളടക്കത്തിന്റെ ശീര്‍ഷകവും കൂടിയാകുന്നു. തൗഹീദിന്റെ തനിമ അഥവാ തനി തൗഹീദാണ് ഇതില്‍ പറയുന്നത്. മറ്റു ഖുര്‍ആന്‍ സൂറകള്‍ക്ക് പൊതുവില്‍ നിശ്ചയിക്കപ്പെട്ട പേരുകള്‍ അവയില്‍ വന്നിട്ടുള്ള ഏതെങ്കിലും പദങ്ങളാണ്. എന്നാല്‍, ഇഖ്‌ലാസ്വ് എന്ന പദം ഈ സൂറയില
112:1
قُلۡ هُوَ ٱللَّهُ أَحَدٌ
പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.
112:2
ٱللَّهُ ٱلصَّمَدُ
അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.
112:3
لَمۡ يَلِدۡ وَلَمۡ يُولَدۡ
അവന്‍ പിതാവോ പുത്രനോ അല്ല.
112:4
وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ
അവനു തുല്യനായി ആരുമില്ല.
Malayalam: Karakunnu · Karakunnu and Vanimel