← Quran

Al-Falaq الفلق

5 verses · makkah

നാമങ്ങള്‍ ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ്. മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും. എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട്. രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍. مُعَوّذَتَيْن (അഭയാര്‍ഥ

113:1
قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ

പറയുക: പ്രഭാതത്തിന്റെ നാഥനോട് ഞാന്‍ ശരണം തേടുന്നു.

113:2
مِن شَرِّ مَا خَلَقَ

അവന്‍ സൃഷ്ടിച്ചവയുടെ ദ്രോഹത്തില്‍നിന്ന്.

113:3
وَمِن شَرِّ غَاسِقٍ إِذَا وَقَبَ

ഇരുള്‍ മൂടുമ്പോഴത്തെ രാവിന്റെ ദ്രോഹത്തില്‍നിന്ന്.

113:4
وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ

കെട്ടുകളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍നിന്ന്.

113:5
وَمِن شَرِّ حَاسِدٍ إِذَا حَسَدَ

അസൂയാലു അസൂയ കാണിച്ചാലുള്ള ദ്രോഹത്തില്‍നിന്ന്.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app