← Quran

Al-Infitar الإنفطار

19 verses · makkah

നാമം പ്രഥമ സൂക്തത്തിലെ إنْفَطَرَتْ എന്ന പദത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ പേര്. പിളരുക എന്ന അര്‍ഥത്തിലുള്ള പദമൂലമാണ് إنْفِطَار. ആകാശം പൊട്ടിപ്പിളരുന്നതിനെക്കുറിച്ചു പറയുന്ന സൂറ എന്നാണ് ഈ നാമകരണത്തിന്റെ താല്‍പര്യം. അവതരണകാലം ഈ സൂറയുടെയും സൂറ അത്തക്‌വീറിന്റെയും ഉള്ളടക്കങ്ങള്‍ ത

82:1
إِذَا ٱلسَّمَآءُ ٱنفَطَرَتۡ

ആകാശം പൊട്ടിപ്പിളരുമ്പോള്‍,

82:2
وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ

നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,

82:3
وَإِذَا ٱلۡبِحَارُ فُجِّرَتۡ

കടലുകള്‍ കര തകര്‍ത്തൊഴുകുമ്പോള്‍,

82:4
وَإِذَا ٱلۡقُبُورُ بُعۡثِرَتۡ

കുഴിമാടങ്ങള്‍ കീഴ്മേല്‍ മറിയുമ്പോള്‍,

82:5
عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ

ഓരോ ആത്മാവും താന്‍ നേരത്തെ പ്രവര്‍ത്തിച്ചതും പിന്നേക്ക് മാറ്റി വെച്ചതും എന്തെന്നറിയും.

82:6
يَٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ

അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്?

82:7
ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ

അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവന്‍.

82:8
فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ

താനുദ്ദേശിച്ച വിധം നിന്നെ രൂപപ്പെടുത്തിയവന്‍.

82:9
كـَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ

അല്ല; എന്നിട്ടും നിങ്ങള്‍ രക്ഷാശിക്ഷാ നടപടികളെ തള്ളിപ്പറയുന്നു.

82:10
وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ

സംശയമില്ല; നിങ്ങളെ നിരീക്ഷിക്കുന്ന ചില മേല്‍നോട്ടക്കാരുണ്ട്

82:11
كِرَامٗا كَٰتِبِينَ

സമാദരണീയരായ ചില എഴുത്തുകാര്‍.

82:12
يَعۡلَمُونَ مَا تَفۡعَلُونَ

നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവരറിയുന്നു.

82:13
إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ

സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും; തീര്‍ച്ച.

82:14
وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ

കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും.

82:15
يَصۡلَوۡنَهَا يَوۡمَ ٱلدِّينِ

വിധിദിനത്തില്‍ അവരതിലെത്തിച്ചേരും.

82:16
وَمَا هُمۡ عَنۡهَا بِغَآئِبِينَ

അവര്‍ക്ക് അതില്‍നിന്ന് മാറി നില്‍ക്കാനാവില്ല.

82:17
وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ

വിധിദിനം എന്തെന്ന് നിനക്കെന്തറിയാം?

82:18
ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ

വീണ്ടും ചോദിക്കട്ടെ: വിധിദിനമെന്തെന്ന് നിനക്കെന്തറിയാം?

82:19
يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ

ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത ദിനമാണത്. അന്ന് തീരുമാനാധികാരമൊക്കെ അല്ലാഹുവിന് മാത്രമായിരിക്കും.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app