← Quran

At-Takwir التكوير

29 verses · makkah

നാമം പ്രഥമ സൂക്തത്തിലെ كُوِّرَت എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണ് ഈ നാമം. ഈ പദം تَكْوِير ന്റെ ഭൂതകാല കര്‍മണിപ്രയോഗമാകുന്നു. ചുരുട്ടപ്പെട്ടു എന്നര്‍ഥം. ചുരുട്ടുക എന്ന പദം പരാമര്‍ശിച്ചിട്ടുള്ള സൂറ എന്നാണ് ഈ നാമകരണം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. അവതരണകാലം പ്രവാചകന്റെ മക്കാജീവിതത്തിന

81:1
إِذَا ٱلشَّمۡسُ كُوِّرَتۡ

സൂര്യനെ ചുറ്റിപ്പൊതിയുമ്പോള്‍,

81:2
وَإِذَا ٱلنُّجُومُ ٱنكَدَرَتۡ

നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍,

81:3
وَإِذَا ٱلۡجِبَالُ سُيِّرَتۡ

പര്‍വതങ്ങള്‍ ചലിച്ചു നീങ്ങുമ്പോള്‍,

81:4
وَإِذَا ٱلۡعِشَارُ عُطِّلَتۡ

പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുമ്പോള്‍,

81:5
وَإِذَا ٱلۡوُحُوشُ حُشِرَتۡ

വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍

81:6
وَإِذَا ٱلۡبِحَارُ سُجِّرَتۡ

കടലുകള്‍ കത്തിപ്പടരുമ്പോള്‍,

81:7
وَإِذَا ٱلنُّفُوسُ زُوِّجَتۡ

ആത്മാക്കള്‍ ഇണങ്ങിച്ചേരുമ്പോള്‍,

81:8
وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ

കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍.

81:9
بِأَيِّ ذَنۢبٖ قُتِلَتۡ

ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്.

81:10
وَإِذَا ٱلصُّحُفُ نُشِرَتۡ

കര്‍മ പുസ്തകത്തിലെ താളുകള്‍ നിവര്‍ത്തുമ്പോള്‍.

81:11
وَإِذَا ٱلسَّمَآءُ كُشِطَتۡ

ആകാശത്തിന്റെ ആവരണം അഴിച്ചുമാറ്റുമ്പോള്‍.

81:12
وَإِذَا ٱلۡجَحِيمُ سُعِّرَتۡ

നരകത്തീ ആളിക്കത്തുമ്പോള്‍.

81:13
وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ

സ്വര്‍ഗം അരികെ കൊണ്ടുവരുമ്പോള്‍.

81:14
عَلِمَتۡ نَفۡسٞ مَّآ أَحۡضَرَتۡ

അന്ന് ഓരോരുത്തനും താന്‍ എന്തുമായാണ് എത്തിയതെന്നറിയും.

81:15
فَلَآ أُقۡسِمُ بِٱلۡخُنَّسِ

പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി.

81:16
ٱلۡجَوَارِ ٱلۡكُنَّسِ

അവ മുന്നോട്ടു സഞ്ചരിക്കുന്നവയും പിന്നീട് അപ്രത്യക്ഷമാകുന്നവയുമത്രെ.

81:17
وَٱلَّيۡلِ إِذَا عَسۡعَسَ

വിടപറയുന്ന രാവ് സാക്ഷി.

81:18
وَٱلصُّبۡحِ إِذَا تَنَفَّسَ

വിടര്‍ന്നുവരുന്ന പ്രഭാതം സാക്ഷി.

81:19
إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ

ഉറപ്പായും ഇത് ആദരണീയനായ ഒരു ദൂതന്റെ വചനം തന്നെ.

81:20
ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ

പ്രബലനും സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.

81:21
مُّطَاعٖ ثَمَّ أَمِينٖ

അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്.

81:22
وَمَا صَاحِبُكُم بِمَجۡنُونٖ

നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല.

81:23
وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ

ഉറപ്പായും അദ്ദേഹം ജിബ്രീലിനെ തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചു കണ്ടിട്ടുണ്ട്.

81:24
وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ

അദ്ദേഹം അദൃശ്യവാര്‍ത്തകളുടെ കാര്യത്തില്‍ പിശുക്ക് കാട്ടുന്നവനല്ല.

81:25
وَمَا هُوَ بِقَوۡلِ شَيۡطَٰنٖ رَّجِيمٖ

ഇത് ശപിക്കപ്പെട്ട പിശാചിന്റെ വചനവുമല്ല.

81:26
فَأَيۡنَ تَذۡهَبُونَ

എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്.

81:27
إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ

ഇത് ലോകര്‍ക്കാകെയുള്ള ഉദ്ബോധനമല്ലാതൊന്നുമല്ല;

81:28
لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ

നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്.

81:29
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ

എന്നാല്‍ മുഴുലോകരുടെയും നാഥനായ അല്ലാഹു ഇഛിക്കുന്നതല്ലാതൊന്നും നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app