← Quran

Al-Ma'un الماعون

7 verses · makkah

നാമം സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടത് അവസാന സൂക്തത്തിലെ അവസാന പദമായ المَاعُون ആകുന്നു. അവതരണകാലം ഹ. ഇബ്‌നു അബ്ബാസുംN1342 ഇബ്‌നുസ്സുബൈറുംN1534 ഈ സൂറ മക്കിയാണെന്നു പ്രസ്താവിച്ചതായി ഇബ്‌നുമര്‍ദവൈഹിN1418 ഉദ്ധരിച്ചിരിക്കുന്നു. അത്വാഇനുംN27 ജാബിറിനും ഈ അഭിപ്രായംതന്നെയാണുള്ളത്. പക്ഷേ,

107:1
أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ

മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?

107:2
فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ

അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്.

107:3
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ

അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.

107:4
فَوَيۡلٞ لِّلۡمُصَلِّينَ

അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം!

107:5
ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ

അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്.

107:6
ٱلَّذِينَ هُمۡ يُرَآءُونَ

അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്.

107:7
وَيَمۡنَعُونَ ٱلۡمَاعُونَ

നിസ്സാരമായ സഹായം പോലും മുടക്കുന്നവരും.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app