← Quran

Al-Ghashiyah الغاشية

26 verses · makkah

നാമം പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള الغَاشِيَة എന്ന പദം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം ആദ്യകാലത്തവതരിച്ച സൂറകളിലൊന്നാണിതും എന്ന് ഇതിന്റെ ഉള്ളടക്കം തെളിയിക്കുന്നുണ്ട്. നബി(സ) പൊതുപ്രചാരണം തുടങ്ങുകയും മക്കാവാസികള്‍ മൊത്തത്തില്‍ അദ്ദേഹത്തിന്റെ സന്ദേശത്തെ അവ

88:1
هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ

ആവരണം ചെയ്യുന്ന മഹാവിപത്തിന്റെ വാര്‍ത്ത നിനക്കു വന്നെത്തിയോ?

88:2
وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ

അന്ന് ചില മുഖങ്ങള്‍ പേടിച്ചരണ്ടവയായിരിക്കും.

88:3
عَامِلَةٞ نَّاصِبَةٞ

അധ്വാനിച്ച് തളര്‍ന്നവയും.

88:4
تَصۡلَىٰ نَارًا حَامِيَةٗ

ചുട്ടെരിയും നരകത്തിലവര്‍ ചെന്നെത്തും.

88:5
تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ

തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക.

88:6
لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ

കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.

88:7
لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ

അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല.

88:8
وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ

എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും.

88:9
لِّسَعۡيِهَا رَاضِيَةٞ

തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും.

88:10
فِي جَنَّةٍ عَالِيَةٖ

അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും.

88:11
لَّا تَسۡمَعُ فِيهَا لَٰغِيَةٗ

വിടുവാക്കുകള്‍ അവിടെ കേള്‍ക്കുകയില്ല.

88:12
فِيهَا عَيۡنٞ جَارِيَةٞ

അവിടെ ഒഴുകുന്ന അരുവിയുണ്ട്.

88:13
فِيهَا سُرُرٞ مَّرۡفُوعَةٞ

ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളും.

88:14
وَأَكۡوَابٞ مَّوۡضُوعَةٞ

തയ്യാറാക്കിവെച്ച പാനപാത്രങ്ങളും.

88:15
وَنَمَارِقُ مَصۡفُوفَةٞ

നിരത്തിവെച്ച തലയണകളും.

88:16
وَزَرَابِيُّ مَبۡثُوثَةٌ

പരത്തിവെച്ച പരവതാനികളും.

88:17
أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ

അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്?

88:18
وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ

ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്?

88:19
وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ

പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്?

88:20
وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ

ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്?

88:21
فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ

അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ്.

88:22
لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ

നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.

88:23
إِلَّا مَن تَوَلَّىٰ وَكَفَرَ

ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,

88:24
فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ

അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.

88:25
إِنَّ إِلَيۡنَآ إِيَابَهُمۡ

നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.

88:26
ثُمَّ إِنَّ عَلَيۡنَا حِسَابَهُم

പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app